വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ വാദികളുടെ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ(ബിഎല്‍എ) അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചു. പാക്ക് സൈനീക മേധാവി അസീം മുനീര്‍ അമേരിക്ക സന്ദര്‍ശിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം യുഎസിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. ഇത് അമേരിക്കയുടെ പാക്ക് അനുകൂല നിലപാട് കൂടുതല്‍ ശക്തമാക്കുന്നതിന്റെ സൂചനകളാണോ എന്നാണ് വിദഗ്ധര്‍ ചോദ്യമുന്നിയിക്കുന്നത്. ഒപ്പം ഇന്ത്യയ്ക്ക് ഉള്ള സന്ദേശമെന്ന വ്യാഖ്യാനവും ചര്‍ച്ചയാവുന്നുണ്ട്.
പാക്ക് സൈനീക മേധാവിയുടെ തുടര്‍ച്ചയായ രണ്ടാം യുഎസ് സന്ദര്‍ശന ത്തിനിടെയുള്ള ഈ നിര്‍ണായക പ്രഖ്യാപനം അമേരിക്ക പാകിസ്ഥാനോട് നിലപാട് മാറ്റിയതിന്റെ തെളിവാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎസ്-പാക് ബന്ധം തളര്‍ന്നിരുന്നുവെങ്കിലും, ട്രംപ് 2.0 ഭരണത്തില്‍ ഈ ബന്ധം വീണ്ടും ശക്തിപ്പെടുന്നതിന്റെ സൂചനയാണ് ബിഎല്‍എയെ യെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച നടപടി.
ബിഎല്‍എയെ ഇന്ത്യ പരോക്ഷമായി സഹായിക്കുന്നുവെന്ന ആരോപണം പാക്കിസ്ഥാന്‍ പലവട്ടം ഉന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ബിഎല്‍എയെ അമേരിക്ക തീവ്രവാദികളയാി പ്രഖ്യാപിച്ചതിലൂടെ, പാകിസ്ഥാന്‍ ഇതുവരെ ഇന്ത്യയ്ക്ക് എതിരായി ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം കിട്ടിയെന്ന നിലപാടാണ് പാക്കിസ്ഥാനുളളത്.
ബിഎല്‍എ സ്വതന്ത്ര ബലൂചിസ്ഥാന്‍ ലക്ഷ്യമിട്ടുള്ള ഒരു സായുധ സംഘടനയാണ്. മാസങ്ങള്‍ക്ക് മുമ്പ്് ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ അട്ടിമറിയുടെ സൂത്രധാരരെന്നാണ് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയത്. . ഈ ആക്രമണത്തില്‍ നിരവധി സൈനികരും യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. ബിഎല്‍എയുംഅതിന്റെ ഉപവിഭാഗമായ മജീദ് ബ്രിഗേഡും പാകിസ്ഥാനില്‍ സൈനീകര്‍ക്കെതിരേ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യയ്‌ക്കെതിരേ പാക് സൈനീക മേധാവി ഉയര്‍ത്തിയ ആണവ ഭീഷണിക്കെതിരേ അമേരിക്ക പ്രതികരിക്കാത്തത് പാക്കിസ്ഥാനോടുള്ള അമേരിക്കയുടെ കൂടുതല്‍ സൗഹാര്‍ദത്തിന്റെ തെളിവാണെന്നും ചില സൂചനകളുണ്ട്
US’s terror tag for Baloch group, Trump largesse for Pak. Message for India?