യുക്രെയിന് സംരക്ഷണം നല്കുന്ന കാര്യത്തില്‍ റഷ്യയ്ക്ക് എതിര്‍പ്പില്ലെന്നു വാന്‍സ്

യുക്രെയിന് സംരക്ഷണം നല്കുന്ന കാര്യത്തില്‍ റഷ്യയ്ക്ക് എതിര്‍പ്പില്ലെന്നു വാന്‍സ്

വാഷിംഗ്ടണ്‍: സംഘര്‍ഷം അവസാനിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് യുക്രെയിന് ആരു സംരക്ഷണം നല്കിയാലും തങ്ങള്‍ എതിര്‍ക്കില്ലെന്ന റഷ്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് അമേരിക്ക. റഷ്യ-യുക്രയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇത് നിര്‍ണായക ഇടപെടലിനു കാരണമാകുമെന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വ്യക്തമാക്കി.

യുദ്ധാനന്തരം വീണ്ടും യുക്രെയിനു നേരെ ആക്രമണമുണ്ടായാല്‍ സംരക്ഷണമേ കാനുള്ള നീക്കങ്ങളോട് റഷ്യ അനുകൂല നിലപാട് അറിയിച്ചതുള്‍പ്പെടെയാണ് വാന്‍സ് പരാമര്‍ശിച്ചത്. റഷ്യയുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തെ യുക്രയിനില്‍ സ്ഥാപിക്കാന്‍ കഴിയില്ലെന്നു അവര്‍ തിരിച്ചറിഞ്ഞതായും എന്നാല്‍ യുദ്ധം അവര്‍ എപ്പോള്‍ അവസാനിപ്പിക്കുമെന്നു ഉറപ്പിച്ച് പറയാനാകില്ലെന്നും വാന്‍സ് പറഞ്ഞു. പ്രസിഡന്റ് മുന്നോട്ടുവെച്ച നിരവധി വിഷയങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് റഷ്യ തയാറായിട്ടുണ്ടെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

Vance says Russia has no objection to providing protection to Ukraine

Share Email
LATEST
More Articles
Top