തിരുവനന്തപുരം : പീരുമേട് എംഎൽഎയും സിപിഐ നേതാവുമായ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ട് തിരുവനന്തപുരത്താണ് അന്ത്യം. റവന്യൂ വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. റവന്യൂ മന്ത്രിയുടെ വാഹനത്തിൽ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു, സർക്കാർ പരിപാടിക്കിടെ ഹൃദയാഘാതം
August 21, 2025 5:39 pm
