അജിത്കുമാര്‍ കേസില്‍ വിജിലന്‍സ് കോടതിയുടേത് ഗുരുതര പരമാര്‍ശം,മുഖ്യമന്ത്രി രാജി വയ്ക്കണം:കെപിസിസി

അജിത്കുമാര്‍ കേസില്‍ വിജിലന്‍സ് കോടതിയുടേത് ഗുരുതര പരമാര്‍ശം,മുഖ്യമന്ത്രി രാജി വയ്ക്കണം:കെപിസിസി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്ഡ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ നടപടി സത്യ പ്രതിജ്ഞ ലംഘനമാണ്.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ആരോപണ വിധേയനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ചെയ്യാന്‍ പാടില്ലാത്തത് ചെയ്തുവെന്ന കോടതിയുടെ ഗുരുതരമായ പരാമര്‍ശമാണ് ഉണ്ടായിട്ടുള്ളതെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.

Vigilance court's serious verdict in Ajith Kumar case, Chief Minister should resign: KPCC
Share Email
Top