തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ആധാരമെഴുത്തുകാരും ഇടനിലക്കാരും മുഖേന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഈ പരിശോധന. വൈകുന്നേരം 4.30-നാണ് മിന്നൽ പരിശോധന ആരംഭിച്ചത്.
വിവിധ ജില്ലകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരേസമയം നടന്ന പരിശോധനയിൽ നിരവധി രേഖകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു. അനധികൃത പണമിടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് വിജിലൻസിന്റെ പ്രതീക്ഷ. പരിശോധന ഇപ്പോഴും തുടരുകയാണ്.