ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇന്ത്യാ സഖ്യ എംപിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. 300 ഓളം പ്രതിപക്ഷ എംപിമാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ബീഹാറിലെ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് തട്ടിപ്പ് ആരോപിച്ചുമാണ് എംപിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.
ബിജെപിയും ഇലക്ഷന്‍ കമ്മീഷനും ചേര്‍ന്ന് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചതായി ആരോപിച്ചാണ് പ്രതിഷേധം.
ബീഹാറില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തിയത് ഡല്‍ഹി പോലീസ് തടഞ്ഞു. പ്രതിഷേധ മാര്‍ച്ചിന് അനുമതി തേടിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Voter fraud; Opposition MPs march to Election Commission office