വാട്‌സാപ്പ് ‘ഷെഡ്യൂൾ കോൾസ്’ അവതരിപ്പിച്ചു; ഗൂഗിൾ മീറ്റിനും സൂമിനും വെല്ലുവിളി

വാട്‌സാപ്പ് ‘ഷെഡ്യൂൾ കോൾസ്’ അവതരിപ്പിച്ചു; ഗൂഗിൾ മീറ്റിനും സൂമിനും വെല്ലുവിളി

വാട്‌സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ ‘ഷെഡ്യൂൾ കോൾസ്’ ഫീച്ചർ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഫോൺ കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് വെക്കാൻ സാധിക്കുന്ന ഒരു ഫീച്ചറാണിത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഇത് ഉപയോഗിക്കാനാകും.

സാധാരണ വീഡിയോ കോൺഫറൻസ് സേവനങ്ങളായ ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സൂം എന്നിവയിൽ ലഭ്യമായ സമാനമായ ഫീച്ചറുകളാണ് ഇപ്പോൾ വാട്‌സാപ്പിലും ലഭിക്കുന്നത്. ഈ ഫീച്ചർ ഉപയോഗിച്ച് ഒരു നിശ്ചിത സമയത്ത് ഗ്രൂപ്പ് കോൾ ഷെഡ്യൂൾ ചെയ്യാം. കോൾ ആരംഭിക്കുമ്പോൾ എല്ലാ അംഗങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിക്കും, ഇത് വീഡിയോ കോളിലോ വോയ്സ് കോളിലോ ചേരാൻ അവരെ സഹായിക്കും.

ഈ പുതിയ ഫീച്ചറുകൾ ഘട്ടം ഘട്ടമായി ആഗോള തലത്തിലുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് മെറ്റാ അറിയിച്ചു. ഉപഭോക്താക്കൾ വളരെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഒരു ഫീച്ചറാണിതെന്ന് കമ്പനി പറയുന്നു.

പുതിയ ഫീച്ചറുകൾ

  • ഹാൻഡ് റെയ്‌സ്: കോളിനിടെ തനിക്ക് സംസാരിക്കാനുണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് ‘ഹാൻഡ് റെയ്‌സ്’ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്.
  • റിയാക്ഷനുകൾ: ഫോൺ കോളുകൾക്കിടയിൽ റിയാക്ഷനുകൾ പങ്കുവെയ്ക്കാനും സാധിക്കും.
  • മെച്ചപ്പെടുത്തിയ യൂസർ ഇന്റർഫേസ്: കോളുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന തരത്തിൽ യൂസർ ഇന്റർഫേസ് പരിഷ്കരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ‘കോൾസ്’ ടാബിൽ ഷെഡ്യൂൾ ചെയ്ത കോളുകളും അതിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളും കാണാൻ കഴിയും.

എങ്ങനെ കോൾ ഷെഡ്യൂൾ ചെയ്യാം?

  1. വാട്‌സാപ്പ് ആപ്പിലെ ‘കോൾസ്’ ടാബ് തുറക്കുക.
  2. ‘+’ ബട്ടണിൽ ടാപ്പ് ചെയ്യുക.
  3. ‘Schedule call’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  4. ഫോൺ കോളിന്റെ വിഷയവും ഒരു ലഘു വിവരണവും നൽകുക.
  5. കോൾ ആരംഭിക്കുന്ന സമയവും ആവശ്യമെങ്കിൽ അവസാനിക്കുന്ന സമയവും നൽകുക.
  6. ശേഷം കോൾ ടൈപ്പ് (വീഡിയോ അല്ലെങ്കിൽ വോയ്‌സ്) തിരഞ്ഞെടുക്കുക.
  7. ‘Next’ ബട്ടൺ ടാപ്പ് ചെയ്ത് കോളിൽ പങ്കെടുക്കുന്നവരെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക.
  8. ‘Next’ ബട്ടൺ വീണ്ടും തിരഞ്ഞെടുക്കുന്നതോടെ, ഷെഡ്യൂൾ ചെയ്ത കോളിന്റെ ലിങ്ക് ഉൾപ്പെടുന്ന സന്ദേശം എല്ലാവർക്കും അയക്കപ്പെടും.
  9. നിർദ്ദിഷ്ട സമയമാകുമ്പോൾ, കോൾ ആരംഭിച്ചതായ നോട്ടിഫിക്കേഷൻ ലഭിക്കും. സന്ദേശത്തിലെ ‘Join Call’ ബട്ടൺ ടാപ്പ് ചെയ്ത് കോളിൽ ചേരാം.

WhatsApp launches new ‘Schedule Calls’ feature

Share Email
Top