വാഷിംഗ്ടണ്‍: റഷ്യയും- യുക്രെയിനും തമ്മിലുള്ള യുദ്ധത്തെ മോദിയുടെ യുദ്ധമെന്ന വിവാദ പരാമര്‍ശവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ.ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് നവാരോ ഇത്തരത്തിലൊരു പ്രതികരണം നടത്തിയുട്ടുള്ളത്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങി അതിലൂടെ ഇന്ത്യ റഷ്യയ്ക്ക് നല്കുന്ന പണം റഷ്യയുടെ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ഇന്ത്യക്ക് യുഎസ് താരിഫുകളില്‍ 25 ശതാനം ഇളവ് ഉടന്‍ ലഭിക്കുമെന്ന് ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ നവാരോ പറഞ്ഞു.
യുക്രെയ്‌നിലെ സമാധാനത്തിലേക്കുള്ള പാത ‘ഭാഗികമായി, ന്യൂഡല്‍ ഹിയിലൂടെയാണ്’ എന്നും നവാരോ കൂട്ടിച്ചേര്‍ത്തു. ഇത് അടിസ്ഥാനപരമായി മോദിയുടെ യുദ്ധമാണ്, കാരണം സമാധാനത്തിലേക്കുള്ള പാത ഭാഗികമായി, ന്യൂഡല്‍ഹിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും റഷ്യയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തിയാല്‍ യുക്രയിനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും നവാരോ പറഞ്ഞു.
White House adviser and a top Donald Trump aide, Peter Navarro, asserted that the Ukraine conflict was essentially ‘Modi’s war’