വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന കൂടിക്കാഴ്ച്ച യുക്രെയിന്‍-റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയുള്ളതെന്നു വൈറ്റ് ഹൗസ്. അലാസ്‌കാ ഉച്ചകോടിയിലൂടെ കാര്യങ്ങള്‍ പരമാവധി മനസിലാക്കാന്‍ ശ്രമിക്കും. ‘റഷ്യന്‍ പ്രസിഡന്റുമായി നേരിട്ട് സംസാരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കാമെന്നതിനു വ്യക്തമായ മാര്‍ഗം മുന്നോട്ടു വെയ്ക്കുക എന്നതാണെന്നു വൈറ്റ് ഹൗസ് പ്രതിനിധി കരോളൈന്‍ ലെവിറ്റിന്‍ പറഞ്ഞു.
കൊലപാതകം അവസാനിപ്പിക്കുക എന്ന വ്യക്തമായ സന്ദേശമാകും അലാസ്‌കാ ഉച്ചകോടിയിലൂടെ നടപ്പാക്കുക. റഷ്യയോയും യുക്രെയിനോടും അമേരിക്ക ബഹുമാനം പുലര്‍ത്തുന്നുണ്ടെന്നും എന്നാല്‍ യുക്രെയിന്‍ പ്രസിഡന്റ് വോളൊഡിമിര്‍ സെലെന്‍സ്‌കിയുമായി നടന്ന അവസാന സംഭാഷണത്തെക്കുറിച്ച് വിശദീകരിക്കാനാകില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
പുടിന്റെ അമേരിക്കന്‍ സന്ദര്‍ശനം 11 വര്‍ഷത്തിനു ശേഷമാണ്. 2015 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിനനാണ് ഇതിനു മുമ്പ് പുടിന്‍ അമേരിക്കയിലെത്തിയത്
.