കൊച്ചി: കോതമംഗലത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ കിണറ്റിലാണ് ആന വീണത്. 10 വയസ്സുള്ള കൊമ്പനെയാണ് കിണറ്റില്‍ കണ്ടെത്തിയത്. രാത്രി എപ്പോഴോ ആന കിണറ്റില്‍ വീണതായാണ് സൂചന. പുലര്‍ച്ചെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്.
കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണത്. വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഈ മേഖലയില്‍ തുടര്‍ച്ചയായി കാട്ടാന ശല്യമുണ്ടാകുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അക്രമകാരിയായ കാട്ടാന കിണറ്റില്‍ വീണിരുന്നു.ഇതിനെ പിടികൂടി മാറ്റണമെന്ന് നാട്ടുകാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. പിടികൂടാമെന്ന് ഉറപ്പ് നല്‍കി നാട്ടുകാരെയെല്ലാം മാറ്റി നിര്‍ത്തിയാണ് അന്ന് കാട്ടാനയെ രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ അതേ സ്ഥിതിയാണ് വീണ്ടുമുണ്ടായത്. ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
A wild elephant that entered a residential area in Kothamangalam fell into a well.













