മൺ മറയുമോ മാങ്കൂട്ടം?

മൺ മറയുമോ മാങ്കൂട്ടം?
Share Email

കഴിഞ്ഞ മൂന്നു വർഷം കൊണ്ടു കുതിച്ചു ഉയർന്നു കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയുടെ തലപ്പത്തു എതിരാളികൾ ഇല്ലാതെ വിലസിയ യുവ നേതാവാണ് അവിവാഹിതനായ രാഹുൽ മാൻകൂട്ടത്തിൽ

പിണറായി സർക്കാരിനെതിരെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽകൂടിയും ചാനലുകളിലെ അന്തിചർച്ചകളിൽ കൂടിയും ഇത്രെയും പച്ചയായി മുഖ്യമന്ത്രിയെയും ഗവണ്മെന്റിനെയും വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച മറ്റൊരു യുവ നേതാവും കേരളത്തിലെ കോൺഗ്രസിൽ ഉണ്ടായിട്ടില്ല

രണ്ടാം പിണറായി സർക്കാരിനെതിരെ സമരം നടത്തുന്നതിനിടയിൽ സെക്രട്ടറിയേറ്റു പടിക്കൽ നിന്നും അറസ്റ്റു വരിച്ചു ജയിലിൽ പോയ രാഹുൽ കൂടുതൽ കരുത്തനായി ആണ്‌ ജയിലിൽ നിന്നും പുറത്തു വന്നത്

പിന്നീട് ഷാഫി പറമ്പിലിന്റെ പിന്തുണയിൽ യുത്ത് കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ് ആയ രാഹുൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പദ്മജ വേണുഗോപാൽ ബി ജെ പി യിൽ ചേർന്നപ്പോൾ വളരെ കടുത്ത ഭാഷയിൽ പദ്മജയെ കോൺഗ്രസിലെ മറ്റു സീനിയർ നേതാക്കൾ പോലും വിമർശിക്കുവാൻ മടി കാണിച്ചപ്പോൾ രൂക്ഷമായി ആക്രമിച്ച രാഹുൽ താനാണ് കോൺഗ്രസിന്റെ യഥാർത്ഥ ചാവേർ എന്നു വീണ്ടും തെളിയിച്ചു

പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകാൻ കെ മുരളീധരനും പി സരിനും വി ടി ബലറാംമും കച്ചകെട്ടി ഇറങ്ങിയെങ്കിലും പദ്മജയെ പച്ചയ്ക്കു ചീത്ത വിളിച്ചതിനു കെ പി സി സി കൊടുത്ത സമ്മാനമായിരുന്നു രാഹുലിന്റെ പാലക്കാട്ടെ സ്‌ഥാനാർഥിതോം

ഷാഫി പറമ്പിലിന്റെ പരിപൂർണ പിന്തുണയിൽ പാലക്കാട്ട് ജയിച്ചു എം എൽ എ ആയ രാഹുലിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല

പാലക്കാട് ഉപ തെരഞ്ഞെടുപ്പു വിജയത്തിന് ശേഷം വി ഡി സതീശൻ ഷാഫി പറമ്പിൽ രാഹുൽ മാൻകൂട്ടത്തിൽ ത്രെയം ആണ്‌ കേരളത്തിലെ കോൺഗ്രസിനെ നയിച്ചിരുന്നതു

പതിറ്റാണ്ടുകൾ കോൺഗ്രസിനെ നയിച്ച രമേശ്‌ ചെന്നിത്തലയും കെ സുധാകരനുമൊക്കെ നിഷ്പ്രഭാരാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്

നിലമ്പൂർ ഉപ തെരഞ്ഞെടുപിനിടയിൽ ഉണ്ടായ ചില സംഭവങ്ങൾ ആണ്‌ രാഹുലിനെ പറ്റി ജനങ്ങൾക്കു ഇടയിൽ ഉണ്ടായ മതിപ്പു കുറഞ്ഞു തുടങ്ങിയത്

പി വി അൻവറേ കാണുവാൻ പാതിരാത്രിയിൽ മതിൽ ചാടി അദ്ദേഹത്തിന്റെ വീട്ടിൽ പോയതും ഷാഫിയും രാഹുലും തെരഞ്ഞെടുപ്പു പ്രചരണം കഴിഞ്ഞു തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചു മടങ്ങുമ്പോൾ വണ്ടി പരിശോധിച്ച പോലീസുകാരോട് രാഹുൽ മോശമായി പെരുമാറിയതും കേരളത്തിലെ ജനങ്ങൾ ലൈവ് ആയി കാണുകയായിരുന്നു

മാൻകൂട്ടത്തിൽ നെ പറ്റി വളരെ മുൻപ് എന്തെങ്കിലും കേട്ടിട്ടുള്ളതുകൊണ്ടാവാം രാഹുൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ വന്നപ്പോൾ ചാണ്ടി ഉമ്മൻ അവിടെ നിന്നും മുങ്ങിയതും പി സരിൻ പാർട്ടി വിട്ടു പോയതും

കോൺഗ്രസ്‌ നേതാക്കൾ എല്ലാം എം എൽ എ സ്‌ഥാനം രാജീവയ്ക്കണം എന്നു ആവശ്യപ്പെട്ടിട്ടും കെ പി സി സി സസ്‌പെൻഷനിൽ മാത്രം നിർത്തി ഒരു പിടിവള്ളി ഇട്ടുകൊടുത്തിരിക്കുന്നത് വളരെ ചെറുപ്പത്തിലേ കത്തിയമാറേണ്ട എന്നു കരുതിയാവാം 

സുനിൽ വല്ലാത്തറ ഫ്ലോറിഡ

Will the mango grove ever be buried in the sand?

Share Email
Top