വി.സി നിയമന തര്‍ക്കത്തില്‍ അയവുണ്ടാകുമോ? ഗവര്‍ണറുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി

വി.സി നിയമന തര്‍ക്കത്തില്‍ അയവുണ്ടാകുമോ? ഗവര്‍ണറുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തുറന്ന പോരനിടെ ഇന്ന് മന്ത്രിമാരുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച്ച നടത്തി. ഈ കൂടിക്കാഴ്ച്ചയില്‍ ഇരുകൂട്ടരും സമവായത്തില്‍ എത്തുമോ എന്നാണ് അറിയേണ്ടത്.
മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവരാണ് ഗവര്‍ണറുമായി രാവിലെ രാജ്ഭവനില്‍ കൂടിക്കാഴ്ച്ച നടത്തിയത്.ഗവര്‍ണറുമായുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുമന്ത്രിമാരെയും നിയോഗിച്ചത്.

വിസി നിയമനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് സമ്മതമാണെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇന്നു രാവിലെ രാജ്ഭവനില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാണ് അനുമതി നല്‍കിയിരുന്നത്. വിസി നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിനോട് രാജ്ഭവനിലെത്താന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നിര്‍ദേശം നല്കിയിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ മന്ത്രിമാരായ രാജീവിനെയും ബിന്ദുവിനെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതിനാല്‍. ചര്‍ച്ചയ്ക്ക് എത്താനാകില്ലെന്ന് ഡോ. ഷര്‍മിള മേരിജോസഫ് രാജ്ഭവനെ അറിയിക്കുകയായിരുന്നു. സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തര്‍ക്കിക്കാതെ, പരസ്പരം സഹകരിച്ച് രണ്ടിടത്തും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

Will there be a relaxation in the VC appointment dispute? Ministers met with the Governor

Share Email
LATEST
Top