ടെന്നിസി: മുപ്പതുവർഷം മുൻപ് ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിൽനിന്ന് ഒരു കുഞ്ഞ് പിറന്നു. ടെന്നിസിയിൽ നിന്നുള്ള ലിൻസെ, ടിം പിർസ് ദമ്പതികൾ ദത്തെടുത്ത ഭ്രൂണത്തിൽനിന്നാണ് തദിയെസ് ഡാനിയൽ പിർസ് എന്ന കുഞ്ഞു പിറന്നത്. ലോകത്തിലെ ‘ഏറ്റവും പ്രായമുള്ള ശിശു’വായാണ് തദിയെസ് അറിയപ്പെടുന്നത്.
1994-ൽ ലിൻഡ ആർചെഡ് എന്ന സ്ത്രീക്ക് ഐവിഎഫ് ചികിത്സയിലൂടെ നാല് ഭ്രൂണങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. അതിലൊന്ന് അവരുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും തുടർന്ന് അവർക്ക് ഒരു പെൺകുഞ്ഞ് പിറക്കുകയും ചെയ്തു. ബാക്കി മൂന്ന് ഭ്രൂണങ്ങൾ ലിൻഡ ശീതീകരിച്ച് സൂക്ഷിക്കാൻ തീരുമാനിച്ചു. അതിനായി അവർ വർഷങ്ങളോളം ഫീസ് നൽകിയിരുന്നു. പിന്നീട് ഈ ഭ്രൂണങ്ങൾ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കായി പ്രവർത്തിക്കുന്ന ഏജൻസിക്ക് കൈമാറി.
ഈ ഭ്രൂണങ്ങളിലൊന്ന് ലിൻഡയുടെ താൽപര്യപ്രകാരം ലിൻസെ, ടിം പിർസ് ദമ്പതികൾ ദത്തെടുത്തു. മുപ്പത് വർഷം മുൻപ്, ലിൻസെയ്ക്ക് അഞ്ചുവയസ്സുള്ളപ്പോഴാണ് ഈ ഭ്രൂണങ്ങൾ ശീതീകരണത്തിലാക്കിയത്. നിലവിൽ 35 വയസ്സുള്ള ലിൻസെ, ഐവിഎഫ് ചികിത്സയിലൂടെ തന്റെ ഭർത്താവ് ടിമ്മിനൊപ്പം ഈ കുഞ്ഞിന് ജന്മം നൽകി.
World’s ‘oldest baby’ born after 30 years of frozen sleep