swayamvara
pulimoottil

കുട്ടികളുടെ ചിരി പുനഃസ്ഥാപിക്കാൻ നിങ്ങൾക്ക് കഴിയും: പുടിന് മെലാനിയയുടെ കത്ത്

കുട്ടികളുടെ ചിരി പുനഃസ്ഥാപിക്കാൻ നിങ്ങൾക്ക് കഴിയും:  പുടിന് മെലാനിയയുടെ കത്ത്

വാഷിങ്ടണ്‍: യുദ്ധത്തില്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന കൊടിയ ദുരിതത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്, യുഎസ് പ്രഥമ വനിതയുടെ കത്ത്. ഹൃദയം തൊടുന്ന വരികളാണ് മെലാനിയ ട്രംപ് പുടിന് നല്‍കിയ കത്തില്‍ കുറിച്ചിരിക്കുന്നത്. യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് തന്റെ ഭാര്യ മെലാനിയയുടെ കത്ത് പുടിന് കൈമാറിയത്.

യുക്രൈന്റെ പേര് പരാമര്‍ശിക്കാതെയാണ് മെലാനിയ കത്തെഴുതിയിരിക്കുന്നത്. യുദ്ധത്തിനിടയില്‍ കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കാന്‍ പുടിനെ പ്രേരിപ്പിക്കുന്നതാണ് കത്ത്. സമാധാനം പുനസ്ഥാപിച്ച് ആ കുഞ്ഞുങ്ങളുടെ ചിരി വീണ്ടെടുക്കാനും മെലാനിയ ആഹ്വാനം ചെയ്യുന്നു.

കത്തിലെ വരികള്‍ ഇങ്ങനെയാണ്: എല്ലാ കുഞ്ഞുങ്ങളും, അവര്‍ ഗ്രാമത്തില്‍ ജനിച്ചാലും നഗരത്തില്‍ ജനിച്ചാലും ഒരു പോലെയാണ്. അവര്‍ നല്ല സ്വപ്നങ്ങള്‍ കാണുന്നു. സ്‌നേഹവും സംരക്ഷണവും ആഗ്രഹിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ അടുത്ത തലമുറയുടെ പ്രതീക്ഷ വളര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.

നേതാക്കളെന്ന നിലയില്‍ നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാന്‍ കഴിയുന്ന ഒരു ലോകം നിര്‍മ്മിച്ചെടുക്കാന്‍ നാം പരിശ്രമിക്കണം. അങ്ങനെ ഓരോ ജീവനും സമാധാനത്തിലേക്ക് ഉണരും. അവരുടെ ഭാവി തന്നെ പൂര്‍ണമായി സംരക്ഷിക്കപ്പെടും. ഓരോ തലമുറയുടെയും പിന്‍ഗാമികളായ കുഞ്ഞുങ്ങള്‍ ജീവിതം ആരംഭിക്കുന്നത് വിശുദ്ധിയോടെയാണ്. പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമാണ് കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത.

ഇന്നത്തെ ലോകത്ത്, ചില കുട്ടികള്‍ നിശബ്ദമായി ചിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അവരുടെ ചുറ്റും ഇരുട്ടാണെങ്കിലും. പുടിന്‍, നിങ്ങള്‍ക്ക് ആ കുഞ്ഞുങ്ങളുടെ മനോഹരമായ ചിരി പുനസ്ഥാപിക്കാന്‍ കഴിയും. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത സംരക്ഷിക്കുന്നതിലൂടെ മനുഷ്യത്വത്തെയാണ് നിങ്ങള്‍ സേവിക്കുന്നത്’ -മെലാനിയ കത്തില്‍ പറയുന്നു.

You can restore children’s laughter: Melania’s letter to Putin

Share Email
LATEST excelnclexrn
More Articles
Top