പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ മർദ്ദിച്ചു തട്ടിക്കൊണ്ടു പോയി: സംഭവം തിരുവനന്തപുരത്ത്

പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ മർദ്ദിച്ചു തട്ടിക്കൊണ്ടു പോയി: സംഭവം തിരുവനന്തപുരത്ത്

കള്ളിക്കാട്(തിരുവനന്തപുരം): പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. കളിക്കാട് പെട്രോൾ പമ്പിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് സംഭവം.

കള്ളിക്കാടുള്ള പമ്പിൽ നിന്ന് വാഹനത്തിന് പെട്രോൾ അടിക്കാനായി എത്തിയതായിരുന്നു ബിജു. പെട്രോൾ അടിച്ചുകൊണ്ടിരിക്കുന്നതിനിടെ 15 ഓളം പേർ സ്ഥലത്തെത്തി കാർ വളയുകയായിരുന്നു. പിന്നാലെ ബിജുവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. കാറിന്റെ പിന്നിലുള്ള സീറ്റിലേക്ക് ഇയാളെ വലിച്ചിടുകയും ചെയ്തു. കുറച്ചുപേർ വാഹനത്തിൽ കയറി ബിജുവിനെയും കൊണ്ട് കള്ളിക്കാട് ഭാഗത്തേക്ക് പോയി.

കാട്ടാക്കട പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണം പുരോ​ഗമിക്കുകയാണ്. പനച്ചമൂട് സ്വദേശിയായ ബിജുവും കുടുംബവും മൈലോട്ടുമൂഴിയിലെ വാടക വീട്ടിൽ ഒമ്പത് മാസത്തോളമായി താമസിച്ചു വരികയാണ്. ഇയാൾ നെയ്യാറ്റിൻകരയിൽ റാബിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരുകയാണ്.

Young man beaten and abducted at petrol pump in Thiruvananthapuram

Share Email
LATEST
Top