കൊച്ചി മെട്രോയിൽ നടുക്കുന്ന സംഭവം, ടിക്കറ്റെടുത്ത ശേഷം ഓടി ട്രാക്കിൽ കയറി റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി മെട്രോയിൽ നടുക്കുന്ന സംഭവം, ടിക്കറ്റെടുത്ത ശേഷം ഓടി ട്രാക്കിൽ കയറി റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി: കൊച്ചിയിൽ മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് മെട്രോ ട്രാക്കിൽ കയറി റോഡിലേക്ക് ചാടി ആത്യമഹത്യ നടത്തിയത്. തൃപ്പൂണിത്തുറക്കും കടവന്ത്രക്കുമിടയിൽ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള മെട്രോ ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവെച്ചിരുന്നു.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്ത ശേഷം ഇയാൾ മെട്രോ ട്രാക്കിലേക്ക് ഓടുകയായിരുന്നു. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയതോടെ നാട്ടുകാർ അഗ്നിശമനസേനയെ വിവരമറിയിച്ചു. ഇവരെത്തി യുവാവിനെ രക്ഷപ്പെടുത്താൻ താഴെ വല വിരിച്ചു. ഇതിൽ വീഴാതിരിക്കാനായി യുവാവിൻ്റെ പിന്നീടുള്ള ശ്രമം. റോഡിൽ തലയിടിച്ച് വീണ യുവാവിനെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Share Email
LATEST
More Articles
Top