സഹോദരിയെയും ആണ്‍സുഹൃത്തിനെയും ക്രൂരമായി മർദിച്ച് യുവാവ്; മൂന്ന് പേർ അറസ്റ്റിൽ

സഹോദരിയെയും ആണ്‍സുഹൃത്തിനെയും ക്രൂരമായി മർദിച്ച് യുവാവ്; മൂന്ന് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഹാപൂരിൽ സഹോദരിയെയും ആണ്‍സുഹൃത്തിനെയും യുവാവ് ക്രൂരമായി മർദിച്ച സംഭവം വിവാദമാവുന്നു. , ആണ്‍സുഹൃത്തിനൊപ്പം പിസ്സ ഷോപ്പിൽ ഡേറ്റിംഗിനെത്തിയ സഹോദരിയെ സഹോദരൻ കണ്ടതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്.


പ്രകോപിതനായ സഹോദരൻ ഇരുമ്പ് വടിയുമായി കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി. ആദ്യം ആണ്‍സുഹൃത്തിനെ മർദിച്ചു, പിന്നാലെ സുഹൃത്തുക്കളും ചേർന്ന് ആക്രമണം തുടർന്നു. സഹോദരി ഇടപെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; പിന്നീട് സഹോദരിക്കും മർദനമേറ്റു.


ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹാപൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആണ്‍സുഹൃത്തിനെ ബലംപ്രയോഗിച്ച് പുറത്തേക്ക് വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ഹാപൂർ പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Youth brutally assaults sister and her boyfriend; three arrested

Share Email
LATEST
Top