തൃശൂര്‍ ലുലുമാള്‍ വൈകാന്‍ കാരണം ഒരു പാര്‍ട്ടിയുടെ ഇടപെടലെന്നു യൂസഫലി; വ്യക്തിപരമായാണ് പരാതി നല്കിയതെന്നു സിപിഐ പ്രാദേശിക നേതാവ്

തൃശൂര്‍ ലുലുമാള്‍ വൈകാന്‍ കാരണം ഒരു പാര്‍ട്ടിയുടെ ഇടപെടലെന്നു യൂസഫലി; വ്യക്തിപരമായാണ് പരാതി നല്കിയതെന്നു സിപിഐ പ്രാദേശിക നേതാവ്

തൃശൂർ: തൃശൂരില്‍ ലുലു മാള്‍ പ്രാവര്‍ത്തികമാകുന്നത് വൈകാന്‍ കാരണം വകുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഇന്നലെയാണ് ഇത്തരത്തിലൊരു പ്രതികരണം യുസഫലി നടത്തിയത്. എന്നാല്‍ പാര്‍ട്ടിയല്ല വ്യക്തിപരമായാണ് പരാതി നല്കിയതെന്നു സിപിഐ പ്രാദേശിക നേതാവ്.

രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ തുടര്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആള്‍ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ് എന്നായിരുന്നു ഇന്നലെ യൂസഫലി പറഞ്ഞത്. 300 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പദ്ധതിയിലൂടെ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. മാള്‍ നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തിലാണ് ലുലുവിനെതിരെ കേസെത്തിയത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരിഗണനയിലാണ്.

രണ്ടരവര്‍ഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കില്‍ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങള്‍ മാറിയാല്‍ തൃശൂരില്‍ ലുലുവിന്റെ മാള്‍ എത്തുമെന്നും യൂസഫലി വ്യക്തമാക്കി.

നെല്‍വയല്‍ തരംമാറ്റിയതിനെതിരെയാണ് പരാതി നല്‍കിയതെന്നും പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്നും ലുലുവിനെതിരെ കേസ് നല്‍കിയ സിപിഐ പ്രാദേശിക നേതാവ് ടി.എന്‍ മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണമെന്ന് കരുതിയാണ് കേസ് നടത്തുന്നതെന്നും മുകുന്ദന്‍ പറയുന്നു. പരാതി നല്‍കിയത് വ്യക്തിപരമായിട്ടാണ്. പാര്‍ട്ടിക്കതില്‍ പങ്കില്ലെന്ന് പറഞ്ഞ മുകുന്ദന്‍ താന്‍ പാര്‍ട്ടി അംഗമാണെന്നും വ്യക്തമാക്കി.

Yusuffali says the delay in Thrissur Lulumal was due to the intervention of a party; CPI local leader says the complaint was made personally, not by the party

Share Email
Top