റഷ്യന്‍- യുക്രയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ഇടപെടല്‍ പ്രതീക്ഷിക്കുന്നു: സെലന്‍സ്‌കി

റഷ്യന്‍- യുക്രയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ഇടപെടല്‍ പ്രതീക്ഷിക്കുന്നു: സെലന്‍സ്‌കി

കീവ് : വര്‍ഷങ്ങളായി നടക്കുന്ന റഷ്യന്‍ -യുക്രയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായി യുക്രയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. യുക്രെയിന്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകള്‍ക്കുള്ള മറുപടിയിലാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.

നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചര്‍ച്ചയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ യുക്രെയിന്‍ മാനിക്കുന്നുവെന്നു സെലെന്‍സ്‌കി സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ആശംസ സന്ദേശ കത്തും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനു നല്കുന്ന പണം ഉപയോഗിച്ച് റഷ്യ ആയുധങ്ങള്‍ വാങ്ങി കൂട്ടി യുക്രയിനു നേര്‍ക്ക യുദ്ധത്തിന് ഉപയോഗിക്കുന്നതായി മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പശ്്ചാത്തലത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതിയും അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സെലന്‍സ്‌കിയുടെ ഈ പ്രതികരണവുമെന്നത് ശ്രദ്ധേയമാണ്

Zelensky hopes for Indian intervention to end Russia-Ukraine conflict

Share Email
Top