സി.പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

സി.പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതോടെയാണ്  പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഉപരാഷ്ട്രപതിമാരായ ജഗ്ദീപ് ധന്‍കര്‍, വെങ്കയ്യ നായിഡു, ഹാമിദ് അന്‍സാരി എന്നിവരും രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന രാധാകൃഷ്ണന്‍ 452 വോട്ടുകള്‍ നേടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
തിരുപ്പൂര്‍ സ്വദേശിയായ സി.പി രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് , കയര്‍ ബോര്‍ഡ് ചെയര്‍മാന്‍, ടെക്‌സ്‌റ്റൈല്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1998ലും 1999ലും കോയമ്പത്തൂര്‍ ലോക്‌സഭാ സീറ്റില്‍ നിന്ന് വിജയിച്ചു. കേരളത്തിന്റെ ബിജെപി ചുമതലയുള്ള നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

C.P. Radhakrishnan sworn in as Vice President

Share Email
LATEST
More Articles
Top