മുംബൈയില്‍ ഭീകരാക്രമണ ഭീഷണി: അതീവജാഗ്രതാ നിര്‍ദ്ദേശം

മുംബൈയില്‍ ഭീകരാക്രമണ ഭീഷണി: അതീവജാഗ്രതാ നിര്‍ദ്ദേശം

മുംബൈ:  മൂംബൈ നഗരത്തില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടത്തുമെന്ന ഫോണ്‍ സന്ദേശം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളുമായി മുംബൈ പോലീസ്.  അനന്ത് ചതുര്‍ദശി ദിനത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികള്‍ നഗരത്തിലുടനീളം ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണി സന്ദേശമാണ് പോലീസിന്റെ ഔദ്യോഗീക വാട്ട്‌സ്അപ് നമ്പരില്‍ സന്ദേശമായി എത്തിയത്.

മുംബൈയിലെ വിവിധ സ്ഥലങ്ങളിലായി   34 വാഹനങ്ങളില്‍ മനുഷ്യ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌ഫോടനങ്ങളില്‍ നഗരം ‘നടുങ്ങുമെന്നും’ ട്രാഫിക് പോലീസിന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് നമ്പറില്‍ ലഭിച്ച സന്ദേശത്തില്‍ പറയുന്നു. 14 ഭീകരര്‍ 400 കിലോ സ്‌ഫോടക വസ്തുക്കളുമായാണ് എത്തിയതെന്നാണ് സന്ദേശം.

ഭീഷണി വ്യാജമാണെന്നാണ് പ്രാഥമീക നിഗമനമെന്നും എന്നാല്‍ നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചന നല്കി.  

എല്ലാ കോണുകളില്‍ നിന്നും അധികൃതര്‍ ഇക്കാര്യം അന്വേഷിക്കുകയും സന്ദേശത്തിന് പിന്നിലുള്ള വ്യക്തിക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈ 10 ദിവസത്തെ ഗണേശോത്സവം ആഘോഷിക്കുന്ന സമയത്താണ് ഭീഷണി സന്ദേശം വന്നത്, അവസാന ദിവസമായ ശനിയാഴ്ച നഗരത്തിലെ തെരുവുകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.

പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി. കിംവദന്തികള്‍ വിശ്വസിക്കരുതെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മുംബൈ നിവാസികളോട് പോലീസ് അഭ്യര്‍ത്ഥിച്ചു.
അനന്ത് ചതുര്‍ദശി ദിനത്തില്‍ വിഗ്രഹ നിമജ്ജന വേളയില്‍ ക്രമസമാധാന പാലനത്തിനായി 21,000-ത്തിലധികം പോലീസുകാരെ വിന്യസിക്കും

’14 Pak terrorists, 400 kg RDX’: Mumbai Police on high alert after threat message

Share Email
Top