ലിസ്ബൻ : പോർച്ചുഗലിലെ ലിസ്ബിൽ ട്രാം പാളംതെറ്റി ഉണ്ടായ അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു, ബുധനാഴ്‌ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. പ്രാസ ഡോസ് റസ്റ്റോറന്റുകൾക്ക് സമീപമാണ് അപകടം നടന്നത്.
എലവാഡോർ ഡ ഗ്ലോറിയ എന്നറിയപ്പെടുന്ന ട്രാം ആണ് അപകടത്തിൽപ്പെട്ടത്. ട്രാംപ് അപകടത്തിൽ വിദേശ പൗരന്മാർ ഉൾപ്പെടെ കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാളം തെറ്റാനുള്ള കാരണത്തെ കുറിച്ച് അന ന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ലിസ്ബനിൽ 1885-ൽ തുറന്നതാണ് ഫ്യൂണിക്കുലർ ട്രാം സർവീസ്..
15 killed in tram derailment accident in Portugal