കലാപത്തിനിടെ നേപ്പാളിലെ ജയിലുകളില്‍ നിന്ന് 1500 തടവുകാര്‍ രക്ഷപെട്ടു

കലാപത്തിനിടെ നേപ്പാളിലെ ജയിലുകളില്‍ നിന്ന് 1500 തടവുകാര്‍ രക്ഷപെട്ടു

കഠ്മണ്ഡു: രണ്ടു ദിവസമായി തുടരുന്ന സംഘര്‍ഷത്തിനിടെ നേപ്പാളിലെ വിവിധ ജയിലുകളില്‍ നിന്നായി 1500 ലധികം തടവുകാര്‍ രക്ഷപെട്ടതായി അധികൃതര്‍. മഹോട്ടാരിയിലെ ജലേശ്വര്‍ ജയിലിലെത്തിയ പ്രതിഷേധക്കാര്‍ ജയിലില്‍ നിന്നും ആളുകളെ മോചിപ്പിക്കുകയും തുടര്‍ന്ന് ജയിലിന്റെ മതില്‍ തകര്‍ത്ത് ഇവരെ പുറത്തെത്തിക്കുകയും ചെയ്തു. 570 ലധികം തടവുകാര്‍ ഇവിടെ നിന്നും രക്ഷപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാത്രി 500 ലധികം വരുന്ന വരുന്ന പ്രതിഷേധക്കാര്‍ ജയിലിലേക്ക് എത്തിയാണ് തടവുകാരെ മോചിപ്പിച്ചത്. പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് മതില്‍ ഉള്‍പ്പെടെ തകര്‍ത്തത്. ഇതേ രീതിയില്‍ പൊഖാറ ജയിലില്‍ നിന്ന് 773 തടവുകാരെ രക്ഷപടെുത്തി.

ഡാങ് പ്രവിശ്യയിലെ തുള്‍സിപുര്‍ ജയിലില്‍ നിന്ന് 127 തടവുകാര്‍ രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. ബിര്‍ഗുഞ്ച് ജയിലിലും മലങ്വ ജയിലിലും കഴിഞ്ഞ രണ്ടു ദിവസം പ്രതിഷേധക്കാര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം നടത്തി ബിര്‍ഗുഞ്ച് ജയിലിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തു. . പൊലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലില്‍ പ്രതിഷേധക്കാര്‍ മലങ് ജയില്‍ കത്തിച്ചുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലില്‍നിന്ന് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട് കഴിഞ്ഞ 13 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ് സഞ്ജയ് കുമാര്‍ സാഹ് 2012 ല്‍ നടന്ന ബോംബ് സ്‌ഫോടനക്കേസിലാണ് ഇദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

1,500 prisoners escape from Nepal jails during riots

Share Email
LATEST
Top