വാഷിംഗ്ടണ്‍: സ്‌കൂളില്‍ സഹപാഠികള്‍ക്കു നേരെ തോക്കെടുത്ത് വെടിവെച്ച ശേഷം 16 കാരനായ വിദ്യാര്‍ഥി സ്വയം വെടിവെച്ചു മരിച്ചു. ഡെന്‍വര്‍ എവര്‍ഗ്രീന്‍ ഹൈസ്‌കൂളിലാണ്് സംഭവം. ഡെസ്മണ്ട് ഹോളി എന്ന 16 കാരനാണ് വെടിവയ്പ്പ് നടത്തിയത്. ഈ വിദ്യാര്‍ഥിയുടെ വെടിവെയ്പില്‍ പരിക്കേറ്റ രണ്ടു കുട്ടികളുടെ സ്ഥിതി ഗുരുതരമാണ് .
വിദ്യാര്‍ഥി സ്‌കൂളിലത്തെിയ ശേഷം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെയ്പ് നടത്തുകയായിരുന്നു. എന്താണ് ഇത്തരത്തിലൊരു പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. റിവോള്‍വറില്‍ ബുള്ളറ്റുകള്‍ പലവട്ടം നിറയ്ക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിരവധി വെടിയുണ്ടകളുമായാണ് വിദ്യാര്‍ഥി സ്‌കൂളിലെത്തിയതെന്നു പരിശോധനയില്‍ വ്യക്തമായി. വിദ്യാര്‍ഥിയുടെ ആക്രമണത്തിനു പിന്നില്‍ ബാഹ്യ ശക്തികള്‍ ഉണ്ടോ എന്ന പരിശോധന നടത്തിവരികയാണെന്നു ഡെന്‍വര്‍ പോലീസ് വ്യക്തമാക്കി.
16-year-old shoots himself dead after shooting classmates in Denver