ടെക്സസ് കസിനോ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു; അഞ്ചുപേർക്ക് പരിക്ക്; പ്രതി പിടിയിൽ

ടെക്സസ് കസിനോ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു; അഞ്ചുപേർക്ക് പരിക്ക്; പ്രതി പിടിയിൽ

ടെക്സസ് : അമേരിക്കയിലെ ടെക്സസ് അതിർത്തി നഗരമായ ഈഗിൾ പാസിലെ ഒരു കസിനോയുടെ പാർക്കിംഗ് ലോട്ടിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി കിക്കാപൂ ലക്കി ഈഗിൾ കസിനോയിലാണ് സംഭവം നടന്നത്. വെടിവെപ്പിന്റെ കാരണമെന്താണെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്. ഈ സംഭവത്തിൽ 34 വയസ്സുള്ള കെറിയാൻ റഷാദ് ജോൺസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

വെടിവെപ്പ് നടന്ന് മണിക്കൂറുകൾക്കകം സാൻ അന്റോണിയോയുടെ കിഴക്ക് ഭാഗത്തുള്ള വിൽസൺ കൗണ്ടിയിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഒരു ട്രാഫിക് സ്റ്റോപ്പിനിടെ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്നുണ്ടായ പിടിവലിക്കൊടുവിൽ ടേസർ ഉപയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരാളെയും പിന്നീട് ആശുപത്രിയിൽ വെച്ച് മറ്റൊരാളെയുമാണ് മരണം സ്ഥിരീകരിച്ചത്. പരിക്കേറ്റവരെ ഈഗിൾ പാസിലെയും സാൻ അന്റോണിയോയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Share Email
LATEST
Top