പാക്കിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

ഇസ്‌ളാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ക്വ ഗ്രമത്തില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. തീവ്രാദികള്‍ക്കു നേരെയെന്നു പറഞ്ഞു സൈന്യം നടത്തിയ ആക്രണത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

ഇന്നു പുലര്‍ച്ചെ രണ്ടോടെ ഗ്രാമത്തില്‍ സൈന്യം ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ്  വ്യോമാക്രമണം നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രദേശത്തെ തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പര്‍വതപ്രദേശമായ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ തീര്വവാദികള്‍  ഒളിച്ചിരിക്കുന്നു എന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ സൈനീക നീക്കങ്ങള്‍ നടത്തിയിരുന്നു. ഞായറാഴ്ച്ച നടത്തിയ ഓപ്പറേഷനില്‍ ഏഴു  ടിടിപി ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.  
ഇതില്‍ മൂന്ന് പേര്‍ അഫ്ഗാന്‍ പൗരന്മാരും രണ്ട് ചാവേര്‍ ബോംബര്‍മാരുമാണെന്നു സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) പ്രസ്താവനയില്‍ പറഞ്ഞു.

30 killed in airstrike in Pakistan

Share Email
Top