രക്തസമ്മർദം, കൊളസ്ട്രോൾ അടക്കം 36 മരുന്നുകൾക്ക് ജിഎസ്ടി ഒഴിവാക്കി, വില കുറയും

രക്തസമ്മർദം, കൊളസ്ട്രോൾ അടക്കം 36 മരുന്നുകൾക്ക് ജിഎസ്ടി ഒഴിവാക്കി, വില കുറയും

ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 5%, 18% സ്ലാബുകളിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ജീവൻരക്ഷാ മരുന്നുകൾക്കും വില കുറയും. പ്രത്യേകിച്ച്, അർബുദം, ഹീമോഫീലിയ, സ്പൈനൽ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന 36 തരം മരുന്നുകൾക്ക് ഏർപ്പെടുത്തിയിരുന്ന ജിഎസ്ടി പൂർണമായി ഒഴിവാക്കി.

പ്രധാന മരുന്നുകൾക്കും ചികിത്സാ ഉപകരണങ്ങൾക്കും വില കുറയും

ജിഎസ്ടി കുറച്ചതിന്റെ ഫലമായി രക്തസമ്മർദം, കൊളസ്ട്രോൾ, നാഡീരോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾക്കും ബി.പി. അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയ ചികിത്സാ ഉപകരണങ്ങൾക്കും വില കുറയും. കരളിലെ അർബുദത്തിന് ഉപയോഗിക്കുന്ന, ഏകദേശം 1.25 ലക്ഷം രൂപ വില വരുന്ന അലക്റ്റിനിബ് ഗുളികയ്ക്ക് 15,000 രൂപ വരെയും, ഹീമോഫീലിയ രോഗികൾക്കുള്ള എമിസിസുമാബ് ഇൻജക്ഷന് (ഏകദേശം 3 ലക്ഷം രൂപ വില) 35,000 രൂപ വരെയും വില കുറയും. അതേസമയം, ഇൻസുലിൻ മരുന്നുകളുടെ വിലയിൽ മാറ്റമില്ല.

ജിഎസ്ടി പൂർണമായി ഒഴിവാക്കിയ 36 മരുന്നുകളുടെ പട്ടിക താഴെ നൽകുന്നു:

  1. അഗൽസിഡേസ് ബീറ്റ
  2. ഇമിഗ്ലൂസറേസ്
  3. എപ്റ്റക്കോഗ് ആൽഫ ആക്ടിവേറ്റഡ് റീകോമ്പിനന്റ് കോയാഗുലേഷൻ ഫാക്ടർ VIIa
  4. ഒനാസെംനോജീൻ അബെപാർവോവെക്
  5. അസ്‌സിമിനിബ്
  6. മെപോളിസുമാബ്
  7. പെഗിലേറ്റഡ് ലിപോസോമൽ ഇറിനോട്ടെക്കാൻ
  8. ഡാറാറ്റുമുമാബ്
  9. ഡാറാറ്റുമുമാബ് സബ്ക്യൂട്ടേനിയസ്
  10. ടെക്ലിസ്റ്റമാബ്
  11. അമിവാന്റമാബ്
  12. അലെക്റ്റിനിബ്
  13. റിസ്ഡിപ്ലാം
  14. ഒബിനുടുസുമാബ്
  15. പോളതുസുമാബ് വെഡോട്ടിൻ
  16. എൻട്രെക്റ്റിനിബ്
  17. അറ്റെസൊലിസുമാബ്
  18. സ്പെസൊലിമാബ്
  19. വെലാഗ്ലൂസറേസ് ആൽഫ
  20. അഗൽസിഡേസ് ആൽഫ
  21. റൂറിയോക്ടോകോഗ് ആൽഫ പെഗോൾ
  22. ഇഡൂർസൾഫറ്റേസ്
  23. അഗ്ലൂക്കോസിഡേസ് ആൽഫ
  24. ലാറോണിഡേസ്
  25. ഒലിപ്പുഡേസ് ആൽഫ
  26. ടെപോട്ടിനിബ്
  27. അവെലുമാബ്
  28. എമിസിസുമാബ്
  29. ബെലുമൊസുഡിൽ
  30. മിഗ്ലുസ്റ്റാറ്റ്
  31. വെൽമനാസ് ആൽഫ
  32. അലിരോകുമാബ്
  33. ഇവോലോകുമാബ്
  34. സിസ്റ്റമിൻ ബൈറ്റാർട്രേറ്റ്
  35. സിഐ-ഇൻഹിബിറ്റർ ഇൻജക്ഷൻ
  36. ഇൻക്ലിസിറാൻ
Share Email
Top