കൊച്ചി : മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർ ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
ഇടുക്കിയിലെ തൊടുപുഴയിൽ വെച്ചാണ് ഷാജൻ സ്കറിയക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. കാറിനുള്ളിലിരിക്കുന്ന ഷാജനെ അഞ്ചോളം പേർ ആക്രമിക്കുന്നതും, ഇതിനിടെ ഷാജൻ ഇവരെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമികളെ തടയാൻ മറ്റ് ചിലർ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.