തോക്കുമായി സ്കൂൾ ബസിൽ കയറി, കുട്ടികൾ കണ്ട് വിവരം അറിയിച്ചു, ഫ്ളോറിഡയിൽ ഒമ്പത് വയസ്സുകാരൻ അറസ്റ്റിൽ

തോക്കുമായി സ്കൂൾ ബസിൽ കയറി, കുട്ടികൾ കണ്ട് വിവരം അറിയിച്ചു, ഫ്ളോറിഡയിൽ ഒമ്പത് വയസ്സുകാരൻ അറസ്റ്റിൽ

ഫ്ളോറിഡയിൽ സ്കൂൾ ബസ്സിൽ ലോഡഡ് റിവോൾവറുമായി എത്തിയ ഒമ്പത് വയസ്സുകാരൻ അറസ്റ്റിൽ. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിദ്യാർത്ഥികളെ ഒരു എലിമെന്ററി സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസ്സിൽ സംഭവം നടന്നത്. നിറയൊഴിച്ചിട്ടില്ലെന്നും ആർക്കും പരിക്കില്ലെന്നും കുട്ടിക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു.

ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികലാണ് ഒരു വിദ്യാർത്ഥിയുടെ കൈവശം തോക്ക് ഉണ്ടെന്ന് ഡ്രൈവറെ അറിയിച്ചത്. ഡ്രൈവർ ഉടൻ തന്നെ 911-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തു.

കുട്ടിയുടെ സീറ്റിനടുത്ത് തറയിൽ നിന്ന് ഒരു ലോഡഡ് .38 കാലിബർ റിവോൾവർ കണ്ടെടുത്തു.

ബന്ധുവിന്റെ മുറിയിൽ നിന്ന് അനുമതിയില്ലാതെയാണ് കുട്ടി തോക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖകൾ അനുസരിച്ച്, കുട്ടിയുടെ അമ്മാവൻ തോക്ക് തൻ്റെ മുറിയിലെ മേശയുടെ മുകളിലത്തെ ഡ്രോയറിലാണ് സൂക്ഷിച്ചിരുന്നത്. തോക്ക് കുട്ടി കണ്ടിട്ടുണ്ടെങ്കിലും അത് എവിടെയാണ് വെച്ചിരിക്കുന്നതെന്ന് കുട്ടിക്ക് അറിയാമായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. തോക്ക് നിയമപരമായിട്ടാണ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് രേഖകളിൽ വ്യക്തമാക്കി.

Share Email
LATEST
More Articles
Top