ജറുസലേം: ഇസ്രയേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനുള്ളില്‍ 98 പാലസ്തീനികല്‍ കൊല്ലപ്പെട്ടു. ഗാസയുടെ ഉള്‍പ്രദേശങ്ങളിലേക്കു കടന്ന ഇസ്രയേല്‍ സൈന്യം സ്‌ഫോടനത്തിലൂടെ വീടുകള്‍ തകര്‍ക്കാനുളള നീക്കമാണ് നടത്തിയത്.
ഗാസ സിറ്റി മേഖലയില്‍ ഹമാസുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഒട്ടേറെ ഹമാസ് താവളങ്ങള്‍ തകര്‍ത്തെന്നും അവകാശപ്പെട്ടു. പലസ്തീന്‍കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഓള്‍ഡ് റസ്വാന്‍ മേഖലയില്‍ പഴയ കവചിതവാഹനങ്ങളില്‍ സ്‌ഫോടനവസ്തുക്കള്‍ നിറച്ചശേഷം വിദൂരനിയന്ത്രിത സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു. ഈ മേഖലകളില്‍ നിന്നുും ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ട് വിമാനത്തില്‍ നിന്നു ലഘുലേഖകളും വിതറി.
പട്ടിണിമൂലം ഇന്നലെ 3 കുട്ടികളടക്കം 9 പേര്‍ മരിച്ചു. ഇതോടെ പട്ടിണിമരണം 127 കുട്ടികളടക്കം 348 ആയി ഉയര്‍ന്നു.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നതു വംശഹത്യയാണെന്ന പ്രമേയവുമായി ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ജെനൊസൈഡ് സ്‌കോളേഴ് രംഗത്തെത്തി.
98 Palestinians killed in Israeli attacks