‘എനിക്ക് ഡോക്ടറാവേണ്ട’; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് വാങ്ങിയ വിദ്യാർഥി ജീവനൊടുക്കി

‘എനിക്ക് ഡോക്ടറാവേണ്ട’; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് വാങ്ങിയ വിദ്യാർഥി ജീവനൊടുക്കി

ഡോക്ടർ ആകാൻ ആഗ്രഹമില്ലെന്ന് കുറിപ്പെഴുതി വെച്ച് പത്തൊൻപതുകാരൻ ജീവനൊടുക്കി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം കരസ്ഥമാക്കിയ അനുരാഗ് അനിൽ ബോർകർ എന്ന യുവാവാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ എംബിബിഎസ് പഠനത്തിനായി പോകാനിരുന്ന അനുരാഗിനെ, യാത്രാ ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനിടെ, വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടറാകാൻ താൽപ്പര്യമില്ലെന്ന് അവന്റെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ അനുരാഗ് നേരിട്ട മാനസിക സമ്മർദ്ദമാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ നിർബന്ധത്തിന് വഴങ്ങിയാണ് അവൻ പരീക്ഷ എഴുതിയതെന്നും, ഡോക്ടർ എന്ന കരിയർ തിരഞ്ഞെടുക്കാൻ അവന് വ്യക്തിപരമായ താൽപ്പര്യമില്ലായിരുന്നുവെന്നും വാർത്തകൾ വ്യക്തമാക്കുന്നു. ആത്മഹത്യാക്കുറിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചന്ദ്രപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share Email
Top