മലപ്പുറം സ്വദേശിയായ പത്തുവയസുകാരനും രോഗം സ്ഥിരീകരിച്ചു, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി

മലപ്പുറം സ്വദേശിയായ പത്തുവയസുകാരനും രോഗം സ്ഥിരീകരിച്ചു, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി

കോഴിക്കോട്: മലപ്പുറം സ്വദേശിയായ പത്തുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ബുധനാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി.

രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഊർജിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിലവിൽ, രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ്.

Share Email
LATEST
Top