ചെസ് ചരിത്രത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ നേട്ടങ്ങള്‍ സ്വന്തമാക്കി മിശ്ര;പതിനാറുകാരന്‍ അഭിമന്യു മിശ്ര ഗുകേഷിനെ പരാജയപ്പെടുത്തി

ചെസ് ചരിത്രത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ നേട്ടങ്ങള്‍ സ്വന്തമാക്കി മിശ്ര;പതിനാറുകാരന്‍ അഭിമന്യു മിശ്ര ഗുകേഷിനെ പരാജയപ്പെടുത്തി

ചെസ്സില്‍ ഡി. ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കക്കാരനായ പതിനാറുകാരന്‍. ഫിഡെ ഗ്രാന്‍ഡ് സ്വിസ്സിന്റെ അഞ്ചാം റൗണ്ടില്‍ അഭിമന്യു മിശ്രയാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്.. ഇന്ത്യന്‍ വംശജനായ മിശ്ര, ക്ലാസിക്കല്‍ ചെസ്സില്‍ നിലവിലെ ചാമ്പ്യനെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. ചെസ് ചരിത്രത്തില്‍ ഗ്രാന്‍ഡ്മാസ്റ്ററെ തോല്‍പ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് അദ്ദേഹം.

മത്സരത്തില്‍ 12-ാമത്തെ നീക്കത്തിലൂടെയാണ് മിശ്ര ഗുകേഷിനെ പ്രതിസന്ധിയിലാക്കിയത്. തുടര്‍ന്ന് തിരിച്ചുവരാന്‍ ഗുകേഷ് ശ്രമിച്ചെങ്കിലും, 61 നീക്കങ്ങള്‍ക്കൊടുവില്‍ മിശ്ര വിജയിച്ചു. കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിട്ടും തന്റെ പ്രകടനത്തില്‍ പൂര്‍ണമായി തൃപ്തനല്ലെന്ന് മത്സരശേഷം മിശ്ര പറഞ്ഞു. എങ്കിലും ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ സന്തോഷമുണ്ടെന്നും, ഈ ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ കിരീടം നേടാനാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

“ഗുകേഷിനെയോ പ്രജ്ഞാനന്ദയെയോക്കാള്‍ താഴെയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അവര്‍ക്കൊപ്പം താനുമുണ്ട്,” എന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രജ്ഞാനന്ദയ്ക്കും നല്ല ദിനമായിരുന്നില്ല. ജര്‍മനിയുടെ മത്തിയാസ് ബ്ലൂബോമിനോടാണ് ഇന്ത്യന്‍ താരം അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയത്. കളിയുടെ അവസാന ഘട്ടത്തില്‍ കണക്കുകൂട്ടലില്‍ പിഴവുണ്ടായതോടെ 55 നീക്കങ്ങള്‍ക്കൊടുവിലാണ് മത്തിയാസ് വിജയം സ്വന്തമാക്കിയത്.

Abhimanyu Mishra makes history as the youngest to achieve milestones in chess; Sixteen-year-old defeats D. Gukesh

Share Email
Top