കുടിയന്മാരെ സൃഷ്ടിക്കുന്ന തലയ്ക്കുള്ളിലെ ആ ‘വില്ലനെ’ കണ്ടെത്തി ഗവേഷകര്‍

കുടിയന്മാരെ സൃഷ്ടിക്കുന്ന തലയ്ക്കുള്ളിലെ ആ ‘വില്ലനെ’ കണ്ടെത്തി ഗവേഷകര്‍

മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കുമറിയാം, എന്നിട്ടും മദ്യപരുടെ എണ്ണത്തിന് കുറവില്ല. മദ്യം കൊണ്ട് ഒരു ഗുണവുമില്ലെന്ന് അറിഞ്ഞിട്ടും ആളുകൾക്ക് എന്തുകൊണ്ടാണ് മദ്യത്തോട് ആസക്തി തോന്നുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു പുതിയ പഠനം പുറത്തുവന്നിരിക്കുന്നു.

സന്തോഷത്തെക്കാൾ കൂടുതൽ സമ്മർദവും സങ്കടവും മറക്കാനാണ് ആളുകൾ മദ്യപാനികളാകുന്നത് എന്നാണ് സ്‌ക്രിപ്സ് റിസർച്ച് ഗവേഷകരുടെ പുതിയ പഠനം പറയുന്നത്. തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗമാണ് ഇതിന് ഉത്തരവാദിയെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിലെ പാരവെൻട്രിക്കുലാർ ന്യൂക്ലിയസ് ഓഫ് തലാമസ് (PVT) എന്ന ഭാഗമാണ് മദ്യത്തോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പം ആഘോഷവേളകളിൽ കുടിച്ചുതുടങ്ങുന്നവരുടെ തലച്ചോറ് മദ്യത്തിന്റെ ലഹരിയെ ഒരു നല്ല അനുഭവമായി കണക്കാക്കും. പിന്നീട് സമ്മർദ്ദമോ സങ്കടമോ ഉണ്ടാകുമ്പോൾ, തലച്ചോറിലെ PVT ഭാഗം സജീവമാവുകയും മദ്യം ഈ സാഹചര്യത്തിന് ആശ്വാസം നൽകുമെന്ന ചിന്ത ഉണർത്തുകയും ചെയ്യും. ഇത് ഒരു ശക്തമായ ആസക്തിയായി വളരും. വേദനകളിൽനിന്ന് രക്ഷപ്പെടാൻ മനുഷ്യർ മദ്യത്തെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.

ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള വൈകല്യങ്ങൾക്കും (SUDs) ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥകൾക്കും പുതിയ ചികിത്സകൾ കണ്ടെത്താൻ ഈ കണ്ടുപിടുത്തങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. ‘ബയോളജിക്കൽ സൈക്യാട്രി: ഗ്ലോബൽ ഓപ്പൺ സയൻസ്’ എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

According to a new study by Scripps Research, the brain’s paraventricular nucleus of the thalamus (PVT) region links alcohol consumption with stress relief, leading to a strong craving for alcohol and addiction.

Share Email
Top