ലഡാക്ക് സമരനേതാവ് സോനം വാങ്ചുക് അറസ്റ്റിൽ; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ലഡാക്ക് സമരനേതാവ് സോനം വാങ്ചുക് അറസ്റ്റിൽ; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ലേ/ന്യൂഡൽഹി: ലഡാക്ക് സംസ്ഥാന പദവിക്കായുള്ള സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് പേർ മരിച്ചതിന് പിന്നാലെ, പരിസ്ഥിതി പ്രവർത്തകനും സമരനേതാവുമായ സോനം വാങ്ചുക് അറസ്റ്റിൽ. ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ വാങ്ചുകിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

യുവാക്കളെ അക്രമത്തിലേക്ക് തള്ളിവിട്ടതിന് ലേ പോലീസ് ഇന്നലെ (സെപ്റ്റംബർ 25) വാങ്ചുകിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

അക്രമത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ലേ പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ദേശസുരക്ഷാ നിയമപ്രകാരമാണ് (PSA) അറസ്റ്റ്.

വാങ്ചുക് നടത്തിയ പരാമർശങ്ങളും അദ്ദേഹത്തിന്റെ പ്രചോദനവുമാണ് ലഡാക്കിൽ സംഘർഷമുണ്ടാകാൻ കാരണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വിമർശനം.

ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു എന്നാരോപിച്ച് വാങ്ചുകിന്റെ സംഘടനയുടെ സന്നദ്ധ സംഘടനക്കുള്ള എഫ്.സി.ആർ.എ. (FCRA) ലൈസൻസ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ.യും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാലു പേരാണ് കൊല്ലപ്പെട്ടത്. 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷത്തേത്തുടർന്ന് ലഡാക്കിൽ ലെഫ്റ്റനന്റ് ഗവർണർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.

Share Email
LATEST
Top