‘ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല, അത് സത്യസന്ധം, നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു’; കുറിപ്പുമായി റിനി

‘ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല, അത് സത്യസന്ധം, നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു’; കുറിപ്പുമായി റിനി

തിരുവനന്തപുരം: യുവ നേതാവിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമപരമായി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിൽ വിശദീകരണവുമായി നടി റിനി ആൻ ജോർജ്. സാധാരണക്കാരായ സ്ത്രീകൾ വിവിധ മേഖലകളിൽ പ്രവേശിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയാണ് തന്റെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ തന്റെ നിലപാട് വിശദീകരിച്ച റിനി, നിയമവഴികൾ പിന്തുടരാതിരിക്കുന്നത് എല്ലാം ഒതുക്കിത്തീർക്കാനുള്ള ശ്രമമല്ലെന്നും തന്റെ പോരാട്ടം തുടരുമെന്നും അവർ ഊന്നിപ്പറഞ്ഞു.

‘ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല…അത് സത്യസന്ധമാണ്… നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്… സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം… നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്… മാറ്റം സമൂഹത്തിലാണ് വരേണ്ടത്…പോരാട്ടം തുടരുക തന്നെ ചെയ്യും…’ – എന്നും റിനി വ്യക്തമാക്കി.

റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്

ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല…അത് സത്യസന്ധമാണ്… നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്… സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം… നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്… മാറ്റം സമൂഹത്തിലാണ് വരേണ്ടത്…പോരാട്ടം തുടരുക തന്നെ ചെയ്യും… പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം… പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്…. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ…

Share Email
LATEST
More Articles
Top