മോസ്‌കോ : യുക്രയിനു പിന്നാലെ പോളണ്ട് അതിര്‍ത്തിയിലും റഷ്യയുടെ ഡ്രോണുകള്‍ പ്രവേശിച്ചു. പോളണ്ടില്‍ പ്രവേശിച്ച ഡ്രോണുകള്‍ വെടിവെച്ചിട്ടു പോളീഷ് സൈന്യം വെടിവെച്ചിട്ടു. അ ന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ ഡ്രോണുകള്‍ വെടിവച്ചിട്ട കാര്യം പോളണ്ട് സൈന്യവും സ്ഥിരീകരിച്ചു. യുക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് വീഴ്ത്തുന്നത്. ഡ്രോൺ അതിര്‍ത്തി കടന്നെത്തുയതിനു പിന്നാലെ പോളണ്ടിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും താറുമാറായി.
ഇറാനിയന്‍ നിര്‍മിത ഡ്രോണുകളാണ് പോളണ്ടില്‍ ആക്രമണത്തിന് ഉപയോഗിച്ചത്.റഷ്യന്‍ ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി യുക്രെയ്ന്‍ വ്യോമസേനയും വ്യക്തമാക്കി. റഷ്യന്‍ നീക്കത്തിനു പിന്നാലെ പോളണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി.
ആഴ്ച്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പോളണ്ട് പ്രസിഡന്റ് കരോള്‍ നവ്‌റോക്കിയും വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പോളണ്ടിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
After Ukraine, Russia’s drone attack in Poland