പോലീസിനെതിരേ വീണ്ടും റിപ്പോര്‍ട്ട്: പേരൂര്‍ക്കടയില്‍ വ്യാജമോഷണക്കേസില്‍ ദളിത് യുവതിയെക്കുടുക്കാന്‍ പോലീസ് ശ്രമിച്ചെന്നു പുനരന്വേഷണ റിപ്പോര്‍ട്ട്

പോലീസിനെതിരേ വീണ്ടും റിപ്പോര്‍ട്ട്: പേരൂര്‍ക്കടയില്‍ വ്യാജമോഷണക്കേസില്‍ ദളിത് യുവതിയെക്കുടുക്കാന്‍ പോലീസ് ശ്രമിച്ചെന്നു പുനരന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പോലീസ് സറ്റേഷനുകളിലെ മൂന്നാം മുറ ദൃശ്യങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നതിനു പിന്നാലെ പോലീസിനെതിരേ മറ്റൊരു റിപ്പോര്‍ട്ടു കൂടി പുറത്ത്. പേരൂര്‍ക്കടയില്‍ വ്യാജമോഷണക്കേസില്‍ ദളിത് യുവതിയെ കുടുക്കാന്‍ പോലീസ് തന്നെ ശ്രമിച്ചുവെന്നു കാട്ടിയുള്ള ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്.

വ്യാജ മോഷണക്കേസ് സംബന്ധിച്ച് പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകള്‍ ഉള്ളത്. വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാന്‍ ശ്രമിച്ച പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. വീട്ടില്‍ നിന്നും മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

മറവി പ്രശ്‌നമുള്ള ഓമന ഡാനിയല്‍ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.മാല പിന്നീട് ഓമന ഡാനിയേല്‍ തന്നെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായ മാല വീടിന്റെ പിന്നിലെ ചവര്‍ കൂനയില്‍നിന്നുമാണ് കണ്ടെത്തിയ പേരൂര്‍ക്കട പോലീസിന്റെ കഥ നുണയാണ്

ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാന്‍ പൊലിസ് മെനഞ്ഞ കഥയാണ് ചവര്‍ കൂനയില്‍ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ബിന്ദുവിനെ അന്യായമായി സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ശിവകുമാറും അറിഞ്ഞിരുന്നു എന്നും, രാത്രിയില്‍ ശിവകുമാര്‍ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയില്‍ വ്യക്തമെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

against the police: Reinvestigation report says that the police tried to arrest a Dalit woman in a fake theft case in Perurkada.

Share Email
LATEST
Top