പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമ്മയുടേയും എ ഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമ്മയുടേയും എ ഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവ്

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മാതാവിനേയും ഉള്‍പ്പെടുത്തി നിര്‍മിച്ച എഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യണമെന്നു പാട്‌ന ഹൈക്കോടതി ഉത്തരവ്.  ബീഹാര്‍ കോണ്‍ഗ്രസ്  ‘എഐ ജനറേറ്റഡ്’ എന്ന് കുറിപ്പോടെ പുറത്തിറക്കിയ   36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.

കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയ്‌ക്കെതിരേ ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും ശക്തമായി രംഗത്തു വരകികയും  പ്രധാനമന്ത്രിയെ ലക്ഷ്യം വയ്ക്കാന്‍ കോണ്‍ഗ്രസ് ഇത്തരം ‘ലജ്ജാകരമായ’ തന്ത്രങ്ങള്‍ അവലംബിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. വീഡിയോയ്‌ക്കെതിരേ ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് കോണ്‍ഗ്രസിനും പാര്‍ട്ടിയുടെ  ഐടി സെല്ലിനുമെതിരെ  കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതിനു പിന്നാലെ കോടതിയെ സമീപിച്ചതിനൊടുവിലാണഅ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കാന്‍ കോടതി ഉത്തരവിട്ടത്.

AI video of PM Narendra Modi and his mother ordered to be removed from social media

Share Email
Top