എയർ ഇന്ത്യ എക്‌സ്പ്രസ് പുതിയ ബുക്ക് ഡയറക്ട് ക്യാമ്പയിൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ബുക്ക് ചെയ്യുന്നവർക്ക് പ്രമോ കോഡ് ഉപയോഗിച്ച് കിഴിവ് ലഭിക്കും. ആപ്പിലൂടെ ബുക്ക് ചെയ്താൽ കൺവീനിയൻസ് ഫീ ഒഴിവാക്കും. വെബ്‌സൈറ്റിൽ നെറ്റ് ബാങ്കിങ് വഴി പേയ്‌മെന്റ് ചെയ്യുന്നവർക്ക് കൂടി കൺവീനിയൻസ് ചാർജ് ഇല്ല. 41 ആഭ്യന്തരവും 17 അന്താരാഷ്ട്രവുമായ റൂട്ടുകളിലേക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്.
വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും കുറഞ്ഞത് ആറുശതമാനം അധിക കിഴിവ് ലഭിക്കും. സായുധസേനാംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും 50 ശതമാനം വരെ അധിക കിഴിവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ പരമാവധി 70 ശതമാനം വരെ കിഴിവ് നേടാം. കൂടാതെ ചെറിയൊരു തുക നൽകി ഏഴ് ദിവസം വരെ നിരക്ക് ലോക്ക് ചെയ്യാവുന്ന ഫെയർ ലോക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഡെബിറ്റ്, ക്രെഡിറ്റ് മാസ്റ്റർകാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആഭ്യന്തര യാത്രകൾക്ക് 250 രൂപയും അന്താരാഷ്ട്ര യാത്രകൾക്ക് 600 രൂപയും അധിക കിഴിവ് ലഭിക്കും. ഒരു മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്ന അത്യാധുനിക സംവിധാനമാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ബുക്കിങ് പ്ലാറ്റ്ഫോം.
വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം കിഴിവ് ലഭിക്കും. വിദേശയാത്രയ്ക്ക് 18 മണിക്കൂറും ആഭ്യന്തര യാത്രകൾക്ക് 12 മണിക്കൂറും മുൻപ് വരെ ഗോർമേ ഫുഡ് ബുക്ക് ചെയ്യാവുന്നതാണ്.
യാത്രക്കാർക്ക് ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്തവർക്കായി എക്സ്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക്-ഇൻ ബാഗേജോടെ യാത്ര ചെയ്യുന്നവർക്ക് എക്സ്പ്രസ് വാല്യൂ, തീയതികളിൽ അനിശ്ചിതത്വം ഉള്ളവർക്ക് എക്സ്പ്രസ് ഫ്ലെക്സ് തുടങ്ങിയ നിരക്കുകൾ തിരഞ്ഞെടുക്കാം. കൂടാതെ എക്സ്പ്രസ് ബിസ് നിരക്കിൽ 25 ശതമാനവും ആഭ്യന്തര യാത്രകളിലെ ബിസ് അപ്‌ഗ്രേഡിൽ 20 ശതമാനവും കിഴിവ് ലഭിക്കും.
യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റുകൾ, ഗോർമേ ഭക്ഷണം, പ്രത്യേക ടിക്കറ്റ് നിരക്കുകൾ തുടങ്ങി ഓരോ യാത്രയും വ്യക്തിഗതമാക്കുന്ന ഫ്ലൈ അസ് യു ആർ വാഗ്ദാനത്തെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ബുക്ക് ഡയറക്ട് ക്യാമ്പയിനിലൂടെ യാഥാർത്ഥ്യമാക്കുന്നത്.
Air India Express ‘Book Direct’ Campaign; Up to 70% Discount on Tickets