രാഹുൽ മാങ്കൂട്ടത്തിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ;മൊഴി നൽകിയത് ഒരു യുവതി

രാഹുൽ മാങ്കൂട്ടത്തിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ;മൊഴി നൽകിയത് ഒരു യുവതി

കോഴിക്കോട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ആദ്യം മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച യുവതി അന്വേഷണ സംഘത്തിന് മൊഴിനൽകിയെങ്കിലും പരാതിനൽകാനോ കേസുമായി മുന്നോട്ടുപോകാനോ താത്പര്യമില്ലെന്ന് വ്യക്തമാക്കി.

ആരോപണം ഉന്നയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തിയും മൊഴിനൽകാൻ തയ്യാറായില്ല. ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ശബ്ദസന്ദേശം പുറത്തുവിട്ട യുവതിയും ഇതുവരെ മൊഴിനൽകുകയോ പരാതിനൽകുകയോ ചെയ്തിട്ടില്ല.

മൊഴിനൽകിയ യുവതി മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അന്വേഷണ സംഘത്തിനുമുന്നിലും ആവർത്തിച്ചത്. തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാരോപിച്ച് ലഭിച്ച വാട്‌സാപ്പ് സന്ദേശങ്ങളുടെ പകർപ്പും അവർ കൈമാറി. എന്നാൽ, യുവതിയുടെ മൊഴിയെ അടിസ്ഥാനമാക്കി കേസ് നിലനിൽക്കുമോയെന്ന് വ്യക്തമല്ല. ഇതിനെക്കുറിച്ച് നിയമോപദേശം തേടാൻ അന്വേഷണ സംഘം തീരുമാനിച്ചു.

മൂന്നാം കക്ഷികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോൾ കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

Allegations Against Rahul Mankootathil Through Media; Women Gave Statements but No Case

Share Email
More Articles
Top