വാഷിംഗ്ടൺ: ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ നിർണായക അമേരിക്കൻ ഇടപെടലിലേക്ക് കാര്യങ്ങളെന്നു സൂചന. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ് ആണ് ഇപ്പോൾ നിർണായക ഇടപെടലുകൾ സംബന്ധിച്ച് സൂചനകൾ നൽകുന്നത്.
മധ്യേഷ്യയിൽ അമേരിക്ക പ്രധാനപ്പെട്ട നീക്കത്തിന് ഒരുങ്ങുകയാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യാന്തര മാധ്യമങ്ങളാണ് ഇസ്രയേൽ- ഹമാസ് സംഘർഷത്തിലാണ് അമേരിക്കൻ ഇടപെടലിനായി ട്രംപ് സൂചനകൾ നൽകിയതെന്ന് റിപ്പോർട്ട് ചെയ്തത്.
“മധ്യപൂർവ്വദേശത്തിന്റെ മികവിനായി നമുക്ക് ഒരു യഥാർത്ഥ അവസരം വന്നുചേർന്നിരിക്കുകയാണെന്നും എല്ലാവരും ആദ്യമായിട്ടാണ് ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപിന്റെ പോസ്റ്റിൽ മധ്യേഷ്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്താണെന്നു വ്യക്തമാക്കുന്നില്ല..
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് ട്രംപിന്റെ പോസ്റ്റ‌് എന്നതാണ് ഏറ്റവും ശ്രദ്ധേയമാണ്. മുമ്പ് ഗാസയുടെ കാര്യത്തിൽ ഒരു കരാറിലെത്താനുള്ള സാധ്യതയെ കുറിച്ച് ട്രംപ് പറഞ്ഞിരുന്നതും ഏറെ പ്രാധാന്യമർഹിച്ചിരുന്നു.
Is American intervention crucial in the Israel-Hamas war? Trump says it is an important move in the Middle East













