ഇന്ത്യക്കാർക്കെതിരേ രോക്ഷ പ്രകടനവുമായി അമേരി ക്കക്കാരന്റെ സാമൂഹ്യമാധ്യമ പോസ്റ്റ്

ഇന്ത്യക്കാർക്കെതിരേ രോക്ഷ പ്രകടനവുമായി അമേരി ക്കക്കാരന്റെ സാമൂഹ്യമാധ്യമ പോസ്റ്റ്

ഡാളസ്: വിദേശികൾക്കെതിരേ പ്ര ത്യേകിച്ച് ഇന്ത്യക്കാക്കാർക്കെതിരേ രോക്ഷ പ്രകടനവുമായി അമേരിക്കക്കാരന്റെ സാമൂഹ്യമാധ്യമ പോസ്റ്റ്. അമേരിക്ക അനുവദിക്കുന്ന എച്ച്1ബി വിസയ്ക്കെതിരെ അതി ശക്തമായ വികാരം ഉയരുന്നതിനിടെയാണ് ഇത്തരത്തിലൊരു പോസ്റ്റ്. ഡാലസിന് സമീപം പരമ്പരാഗത ഇന്ത്യൻ വാദ്യോപകരണങ്ങൾ വായിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് അമേരിക്കക്കാരനായ ഡാനിയൽ കീൻ എന്നയാൾ.തൻ്റെ എക്സ് അക്കൗണ്ടിലൂടെ രോഷം പ്രകടിപ്പിച്ചത്.

പോസ്റ്റ് ഇങ്ങനെ”ഡാളസിന് പുറത്തുള്ള എന്റെ അയൽപക്കത്തിലെ സാധാരണ കാഴ്ചയാണിത്. നമ്മൾ എച്ച്1ബി വിസകൾ റദ്ദാക്കണം. എൻ്റെ കുട്ടികൾ അമേരിക്കയിൽ വളരണം, ഇന്ത്യയിലല്ല”- അദ്ദേഹം കുറിച്ചു.

കൂടാതെ, തൻ്റെ അയൽപക്കം ഇന്ത്യക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നും വൈകുന്നേരങ്ങളിലെ നടത്തം മുംബൈയിലെ തെരുവുകളിലൂടെ നടക്കുന്നതുപോലെയാണെന്നും കീൻ കമൻ്റിൽ അഭിപ്രായപ്പെട്ടു.

എല്ലാ മാസവും ഇവിടെ ആഘോഷങ്ങൾ നടക്കാറുണ്ടെന്ന് പരാതിപ്പെട്ട കീൻ അയൽപക്കത്ത് ഇപ്പോൾ ഏകദേശം 70 ശതമാനം ഇന്ത്യക്കാരാണെന്നും അടുത്ത കാലം വരെ ഇങ്ങനെയായിരുന്നില്ലെന്നും കൂട്ടിച്ചേ‍ർത്തു.

American’s social media post shows anger against Indians

Share Email
Top