ഹൂസ്റ്റൺ ഊർശ്ലേം അരമന ചാപ്പലിൽ പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ നടത്തി

ഹൂസ്റ്റൺ ഊർശ്ലേം അരമന ചാപ്പലിൽ പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ നടത്തി

ഹൂസ്റ്റൺ: പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ഹൂസ്റ്റണിലെ ഊർശ്ലേം അരമന ചാപ്പലിൽ വെച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. ഐക്കണുകൾ മലങ്കര സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഓരോ ഐക്കണും ദൈവവുമായുള്ള ബന്ധത്തെ ഓർമ്മിപ്പിക്കുകയും പരിശുദ്ധിയിലും ദൈവകൃപയിലും വളരുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു എന്നും ബാവാ തിരുമേനി പറഞ്ഞു.

പാമ്പാടി തിരുമേനിയുടെ ജീവിതവും സന്ദേശവും അടുത്ത തലമുറയിലേക്ക് പകർന്നു നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭി. ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രത്യേക സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ വീഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. തന്റെ പിതാവിന് ഏറ്റവും പ്രിയപ്പെട്ട പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് പുതുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ പറഞ്ഞു. ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ് എസ്. മാത്യൂസ് സ്വാഗതം ആശംസിച്ചു. വെരി റവ. വടശ്ശേരിൽ വർഗീസ് കോറെപ്പിസ്കോപ്പ, റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ, റവ. ഫാ. പി. എം. ചെറിയാൻ, റവ. ഫാ. രാജേഷ് കെ. ജോൺ, റവ. ഫാ. വർഗീസ് തോമസ്, റവ. ഫാ. ക്രിസ്റ്റഫർ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പാമ്പാടി തിരുമേനി ഗ്ലോബൽ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് മനോജ് മാത്യു എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. പാമ്പാടി തിരുമേനി ഗ്ലോബൽ കമ്യൂണിറ്റി സംഘടിപ്പിച്ച ഈ ചടങ്ങിൽ ഹൂസ്റ്റണിലെയും സമീപ ഇടവകകളിലെയും വിശ്വാസികൾ ശുശ്രൂഷകളിലും തുടർന്ന് നടന്ന സ്നേഹവിരുന്നിലും പങ്കെടുത്തു.

An icon of Pampady Thirumeni was installed at the Jerusalem Palace Chapel in Houston.

Share Email
LATEST
More Articles
Top