എറണാകുളം: ലഹരി കുത്തിവെച്ച് അന്യസംസ്ഥാനക്കാരന്‍ മരിച്ചു. സംഭവമുണ്ടായത് എറണാകുളം പെരുമ്പാവൂരില്‍. മറ്റൊരു അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. സംഭവം നടന്നത് ഇന്നലെ രാവിലെയാണ് .മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു . അസാം സ്വദേശിയായ വസീം എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വസീമാണ് യുവാവിന് ലഹരി കുത്തിവെച്ചത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെകേസെടുത്തിരിക്കുന്നത്. യുവാവ് കുഴഞ്ഞു വീണതിന് പിന്നാലെ വസിം ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
An out-of-state resident died after injecting drugs; the incident took place in Perumbavoor