കൊച്ചി: പ്രശസ്ത അവതാരകൻ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതായി ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷിനെ വെന്റിലേറ്റർ സപ്പോർട്ടിൽ നിന്ന് മാറ്റിയതായും, അദ്ദേഹത്തിന്റെ രക്തസമ്മർദം ഇപ്പോൾ സാധാരണ നിലയിൽ ആണെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. എന്നാൽ, തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) അദ്ദേഹത്തെ തുടർന്നും നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്.
വിദഗ്ധ ഡോക്ടർമാരുടെ സംഘം രാജേഷിന്റെ ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഉണ്ടായ മെച്ചപ്പെടലിനെ തുടർന്ന്, പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതിനായുള്ള ചികിത്സകൾ തുടരുകയാണ്. രാജേഷിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ആശുപത്രി അധികൃതർ അറിയിക്കുമെന്നും ബുള്ളറ്റിനിൽ പറയുന്നു.













