വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയും മരിച്ചു

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയും മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത്  വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. 24 മണിക്കൂറിനിടെയാണ് രണ്ടു മരണം റിപ്പോർട്ട് ചെയ്തത്.  ന മാസം പ്രായമായ കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ കുഞ്ഞാണ്  രാവിലെ മരിച്ചത്. മലപ്പുറം കണ്ണമംഗലം കാപ്പില്‍ റംല (52) ആണ് മരിച്ച വീട്ടമ്മ.  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇരുവരും.

ജൂലൈ എട്ടിനാണ്  റംല ചികിത്സ ആരംഭിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

മൂന്ന് മാസം പ്രായമായ കുഞ്ഞ്   28 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജിൽ  ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. നിലവില്‍ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികളായ എട്ടുപേർ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

Another death due to amoebic encephalitis; Three-month-old baby and housewife die

Share Email
LATEST
Top