കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരംബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നന മലപ്പുറം സ്വദേശിയാണ് മരണപ്പെട്ടത്.
ഒരു മാസത്തിനിടെ ആറാമത്തെ ആളാണ് ഇത്തരത്തില്‍ മരണപ്പെട്ടത്. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി(47)യാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 18 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന ആറാമത്തെ വ്യക്തിയാണ് ഷാജി. വയനാട് ബത്തേരി സ്വദേശി രതീഷ് (45) കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയും നേരത്തെ മരിച്ചിരുന്നു. ചികിത്സയിലുള്ള പലരുടേയും ആരോഗ്യ സ്ഥികി മോശമാണ്.
Another death from amoebic encephalitis in the state; the deceased is a native of Malappuram