മുംബൈ: മലയാളി ഐ പി എസ് ഉദ്യോഗസ്ഥയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. വി എസ് അഞ്ജന കൃഷ്ണ ഐ പി എസിനെയാണ് ഭീഷണിപ്പെടുത്തിയത്. അനധികൃത മണ്ണെടുപ്പ് തടയാന്‍ അഞ്ജന കൃഷ്ണ ശ്രമിച്ചപ്പോഴായിരുന്നു ഭീഷണി. നടപടി നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അജിത് പവാര്‍ മുന്നറിയിപ്പു നല്‍കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ ന്യായീകരണവുമായി അജിത് പവാര്‍ രംഗത്തെത്തി. സ്ഥലത്തെ സംഘര്‍ഷാവസ്ഥ തണുപ്പിക്കാനാണ് താന്‍ ഇടപെട്ടതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. അഞ്ജനയുടെ വിദ്യാഭ്യാസ, ജാതി രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പോലീസ് സേനയോടും വനിതാ ഉദ്യോഗസ്ഥരോടും തനിക്ക് വലിയ ബഹുമാനമാണെന്നും അജിത് പവാര്‍ പറഞ്ഞു.
അജിത് പവാര്‍ ഐ പി എസ് ഉദ്യോഗസ്ഥയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.













