ദോഹ : ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങലൂടെ അടിയന്തര ഉച്ചകോടി. തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി, ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഒരു കൂടിക്കാഴ്ച ദോഹയിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്നു.
ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഒന്നിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ള കരടു പ്രമേയം ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുകയും, ഉച്ചകോടിയിൽ ഇത് അവതരിപ്പിക്കുകയും ചെയ്യും. സൗദി, തുർക്കി, പാകിസ്ഥാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്.
അതേസമയം, ദോഹയിലെ ഇസ്രായേൽ ആക്രമണത്തിൽ അമേരിക്ക സന്തോഷിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടു. എന്നാൽ, ഇസ്രായേലുമായുള്ള തങ്ങളുടെ ബന്ധം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, യുഎൻ രക്ഷാസമിതിയുടെ ആക്രമണത്തെ അപലപിക്കുന്ന പ്രസ്താവനയിൽ അമേരിക്കയും പങ്കാളിയായിരുന്നു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടതിനെ തുടർന്ന് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിലും പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുടെന്നാണ് വിലയിരുത്തൽ. 2023 ഒക്ടോബർ 7-ന് ഇസ്രായേലിനെ ആക്രമിച്ച ഗ്രൂപ്പിനെതിരെ “പൂർണ്ണ വിജയം” നേടാനുള്ള ഒരു “പ്രധാന തന്ത്രം” ആയിരുന്നു ദോഹയിൽ ഹമാസ് നേതാക്കളെ ഖത്തറിൽ വെച്ച് ലക്ഷ്യമിട്ട് നടത്തിയ ആക്രമണം . എന്നാൽ, ഹമാസ് നേതാക്കൾ രക്ഷപ്പെട്ടു എന്ന് അവകാശപ്പെട്ടതോടെ ഈ നീക്കം പരാജയപ്പെട്ടതായി കരുതുന്നു വ്യോമാക്രമണം വൈറ്റ് ഹൗസുമായുള്ള ബന്ധം വഷളാക്കുകയും, യുഎസിൻ്റെ പ്രധാന സഖ്യകക്ഷിയും സംഘർഷത്തിലെ മധ്യസ്ഥനുമായ ഖത്തറിനെ പ്രകോപിപ്പിക്കുകയും ചെയ്തു. തിരിച്ചടി ഉണ്ടായിട്ടും, നെതന്യാഹു തൻ്റെ നിലപാടിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല.